
അഡ്വാൻസ്ഡ് ഗ്രോഹെയർ ആൻഡ് ഗ്ലോസ്കിൻ ക്ലിനിക്കിന്റെ കൊച്ചി കലൂർ ബ്രാഞ്ച് കേരള ഹൈക്കോടതി അഭിഭാഷകൻ ബിജു ബാലകൃഷ്ണൻ റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്ര താരം നൂറിൻ ഷെരീഫ്, ബ്രാൻഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശരൺ വേൽ ജെ എന്നിവർ സമീപം.
കൊച്ചി: ഹെയർ-സ്കിൻ കെയർ മേഖലയിലെ പ്രമുഖ ശൃംഖലയായ അഡ്വാൻസ്ഡ് ഗ്രോഹെയർ & ഗ്ലോസ്കിൻ ക്ലിനിക്കിന്റെ ഏറ്റവും പുതിയ ശാഖ കൊച്ചി എംജി റോഡിൽ നിന്നും കലൂരിൽ പ്രവർത്തനമാരംഭിച്ചു. കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ പി.എം. സ്ക്വയറിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി അഭിഭാഷകൻ ബിജു ബാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.
സിനിമതാരം നൂറിൻ ഷെരീഫ്, അഡ്വാൻസ്ഡ് ഗ്രോഹെയർ & ഗ്ലോസ്കിൻ ക്ലിനിക്കിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശരൺ വേൽ ജെ, റിട്ടയേർഡ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജയകുമാർ ചന്ദ്രമോഹൻ, ഫ്രാഞ്ചൈസി പങ്കാളി അനിത നവീൻ ശങ്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചടങ്ങിൽ സംസാരിച്ച ശരൺ വേൽ ജെ, കേരളത്തിൽ ഹെയർ-സ്കിൻ കെയർ ചികിത്സകളോടുള്ള ജനങ്ങളുടെ താൽപര്യവും അവബോധവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കൊച്ചിയിൽ അത്യാധുനിക സൗകര്യങ്ങളോടെയും വിപുലമായ സേവനങ്ങളോടെയും പുതിയ ശാഖ ആരംഭിച്ചതെന്ന് പറഞ്ഞു. മികച്ച ചികിത്സാ നിലവാരവും രോഗികേന്ദ്രീകൃത സേവനങ്ങളും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലിനിക് വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തിലെ സൗന്ദര്യ-ആരോഗ്യ പരിപാലന മേഖലയിലെ വളർച്ചയെ പ്രതിഫലിപ്പിക്കുന്ന നീക്കമായാണ് ക്ലിനിക്കിന്റെ ഈ പുതിയ തുടക്കം വിലയിരുത്തപ്പെടുന്നത്. ചടങ്ങിന് ശേഷം അതിഥികൾ ക്ലിനിക്കിലെ പുതിയ സൗകര്യങ്ങൾ സന്ദർശിക്കുകയും ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
കേവലമൊരു ബിസിനസ് വ്യാപ്തിക്കപ്പുറം, ഓരോ വ്യക്തിക്കും അസാധാരണമായ പരിചരണത്തിലൂടെയും മികച്ച ഫലങ്ങളിലൂടെയും ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് അഡ്വാൻസ്ഡ് ഗ്രോഹെയർ & ഗ്ലോസ്കിൻ ക്ലിനിക് കലൂരിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഹെയർ-സ്കിൻ കെയർ സേവന രംഗത്തെ വർധിച്ചുവരുന്ന മത്സരത്തിനിടയിൽ, കൊച്ചിയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനും വിപണിയിൽ മുൻതൂക്കം നേടാനുമുള്ള ബ്രാൻഡിന്റെ തന്ത്രപരമായ നീക്കമായാണ് ഈ പുതിയ ലോഞ്ച് ശ്രദ്ധേയമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo Courtesy - Google









